സ്വതന്ത്ര ഇന്ത്യയുടെ ഇരുണ്ട അധ്യായത്തിന്റെ 50-ാം വര്‍ഷത്തിന്റെ തുടക്കം… എമര്‍ജന്‍സിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് കങ്കണ റണാവത്ത്

Advertisement

നടിയും എംപിയുമായ കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന എമര്‍ജന്‍സിയെന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി ചിത്രത്തില്‍ എത്തുന്ന കങ്കണ പുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് ഇന്‍സ്റ്റഗ്രാമിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ ആറിനാണ് ചിത്രം എത്തുക. ക്യാമറയില്‍നിന്ന് ദൂരേക്ക് നോക്കിനില്‍ക്കുന്ന പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ഇരുണ്ട അധ്യായത്തിന്റെ 50-ാം വര്‍ഷത്തിന്റെ തുടക്കം എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി കങ്കണ അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഉരുക്കു വനിതയെന്നറിയപ്പെടുന്ന ഇന്ദിരാഗാന്ധിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ സംവിധായകയായും കേന്ദ്ര കഥാപാത്രമായും ഡബിള്‍ റോളിലാണ് കങ്കണയെത്തുന്നത്.
ആനന്ദം എന്ന മലയാള ചിത്രത്തിലെ ‘കുപ്പി’ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച വൈശാഖ് നായരാണ് എമര്‍ജന്‍സിയില്‍ സഞ്ജയ് ഗാന്ധിയായി എത്തുന്നത്.