അഴിമതിക്കെതിരെ പോരാടാന്‍ വീണ്ടും…. ഇന്ത്യന്‍ 2 ട്രെയ്ലര്‍ പുറത്തിറങ്ങി….

Advertisement

ഉലകനായകന്‍ കമല്‍ഹാസനും സ്റ്റാര്‍ ഡയറക്ടര്‍ ശങ്കറും ഒന്നിക്കുന്ന ഇന്ത്യന്‍ 2 വിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ലൈക പ്രൊഡക്ഷന്‍സിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളില്‍ സുബാസ്‌കരനുമാണ് ചിത്രം നിര്‍മിക്കുന്നത്. 1996ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായി ഒരുങ്ങുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്ത് നിന്നുള്ള താരങ്ങളും പുതിയ താരങ്ങളും എത്തുന്നുണ്ട്. ചിത്രം ജൂലായ് 12 ന് തീയേറ്ററുകളില്‍ എത്തും.
അന്തരിച്ച നടന്മാരായ നെടുമുടി വേണുവും വിവേകും മനോബാലയും അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ഇന്ത്യന്‍ 2. എഐ ഉപയോഗിച്ചാണ് നെടുമുടി വേണുവിന്റെ ചില രംഗങ്ങള്‍ ചിത്രത്തില്‍ ഉപയോഗിച്ചത്.
ബി ജയമോഹന്‍, കബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണ കുമാര്‍ എന്നിവരാണ് ഇന്ത്യന്‍ 2 വിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശങ്കറിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥ. അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയായിട്ടാണ് കമല്‍ഹാസന്‍ ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ എത്തിക്കുന്നത്.