സുരേഷ് ഗോപി മണിയന്‍ ചിറ്റപ്പനായി എത്തുന്നു…. ഗഗനചാരിയുടെ സ്പിന്‍ഓഫ്‌

Advertisement

സയന്‍സ് ഫിക്ഷന്‍ ചിത്രം ഗഗനചാരി തിയറ്ററില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ സ്പിന്‍ഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിയന്‍ ചിറ്റപ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയാണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തെത്തി.
ചെറിയ സര്‍പ്രൈസ് ഉണ്ട്. പ്രപഞ്ചത്തിലെ അലഞ്ഞുതിരിയുന്നയാള്‍, ഗഗനചാരി യൂണിവേഴ്‌സിലെ ഭ്രാന്തന്‍ശാസ്ത്രജ്ഞന്‍. ഇതാ ‘മണിയന്‍ ചിറ്റപ്പന്‍’. കാത്തിരിക്കൂ.- എന്ന അടിക്കുറിപ്പിലാണ് ടൈറ്റില്‍ ടീസര്‍ സുരേഷ് ഗോപി പുറത്തുവിട്ടത്. സൈഫൈ ചിത്രമായിരിക്കും എന്നാണ് സൂചന. കൂടാതെ ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും ചിത്രം.
അരക്കിറുക്കനായ ഒരു ശാസ്ത്രജ്ഞനെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുക. ഗഗനചാരി ടീ തന്നെയാകും ഈ ചിത്രത്തിലും ഒന്നിക്കുന്നത്. അരുണ്‍ ചന്ദുവാണ് മണിയന്‍ ചിറ്റപ്പന്‍ സംവിധാനം ചെയ്യുന്നത്. അരുണ്‍ ചന്ദുവും ശിവ സായിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ് നിര്‍മാണം.