യുവനടന്മാരില്‍ സെല്‍ഫിഷ് ആയ ആളുകളില്‍ പ്രധാനിയാണ് ഫഹദ് ഫാസിലെന്ന് നടന്‍ അനൂപ് ചന്ദ്രന്‍. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെതിരെയാണ് ഫഹദ് ഫാസിലിനെതിരെ അനൂപ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഫഹദും ഭാര്യയും എറണാകുളത്ത് ഉണ്ടായിട്ടും യോഗത്തില്‍ എത്തിയില്ല. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ ഉള്‍പ്പെടെ ഫഹദും ഭാര്യയും പങ്കെടുത്തിരുന്നു. കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങി അതെല്ലാം ഒറ്റയ്ക്ക് തിന്നണം എന്ന മാനസികാവസ്ഥയാണ് ഫഹദിനെന്നും അനൂപ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ ഷൂട്ടിങ് നടക്കുന്നത് പുറത്തായതിനാലാണ് പൃഥ്വിരാജിന് എത്താന്‍ സാധിക്കാതിരുന്നത്. പൃഥ്വിരാജിനെപ്പോലുള്ളവര്‍ കുറച്ച് സമയം കണ്ടെത്തി നേതൃത്വത്തിലേക്ക് വന്നാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് സംഘടനയിലേക്ക് വരാന്‍ താല്‍പര്യമുണ്ടാകുമെന്നും താരം പറഞ്ഞു. അതിനിടെ ഫഹദ് ഫാസിലിന് എതിരായ അനൂപ് ചന്ദ്രന്റ പരാമര്‍ശം രൂക്ഷ വിമര്‍ശനത്തിന് ഇരയാവുകയാണ്. ഫഹദ് പ്രതിഫലം വാങ്ങുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഫലമാണെന്നും അതില്‍ അസൂയപ്പെട്ടിട്ടു കാര്യമില്ലെന്നുമാണ് വിമര്‍ശനങ്ങള്‍.
Home Lifestyle Entertainment യുവനടന്മാരില്‍ സെല്‍ഫിഷ് ആയ ആളുകളില്‍ പ്രധാനിയാണ് ഫഹദ് ഫാസിലെന്ന് നടന്‍ അനൂപ് ചന്ദ്രന്‍