കൊറിയന്‍ ലാലേട്ടനെന്ന വിളിപ്പേരുള്ള കൊറിയന്‍ താരമാണ് ഡോണ്‍ ലീ എന്ന് അറിയപ്പെടുന്ന മാ ഡോങ് സീക്. മലയാളികള്‍ ഉള്‍പ്പെടെ ഏറെ ആരാധകരാണ് ഇദ്ദേഹത്തിനുള്ളത്. ഇപ്പോള്‍ ഡോണ്‍ ലീ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് എത്തുന്നത്. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ ഡോണ്‍ ലീ വില്ലനായി എത്തും എന്നാണ് വാര്‍ത്തകള്‍. അനിമലിന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റിലാവും ഡോണ്‍ ലീ വില്ലനാവുക.
ചിത്രത്തെ പാന്‍ ഏഷ്യന്‍ ചിത്രമായി പുറത്തെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായാണ് ഡോണ്‍ ലിയെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ ആലോചിക്കുന്നത്. കൂടാതെ കൊറിയന്‍ സ്റ്റണ്ട് കൊറിയാഗ്രാഫറേയും കൊണ്ടുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ വേഷമിട്ടിട്ടുള്ള നടനാണ് ഡോണ്‍ ലീ. സൂപ്പര്‍ ആക്ഷനും മാര്‍ഷ്യല്‍ ആര്‍ട്സുമാണ് താരത്തിന് ലോകശ്രദ്ധനേടിക്കൊടുത്തത്. തുടര്‍ന്ന് മാര്‍വലിന്റെ എറ്റേണല്‍സിലും താരം വേഷമിട്ടിരുന്നു.