സംവിധായകനായും നടനായും ധനുഷ്… രായന് എ സര്‍ട്ടിഫിക്കേറ്റ്

Advertisement

സംവിധായകനായും നടനായും ധനുഷ് എത്തുന്ന റിലീസിനൊരുങ്ങുന്ന ചിത്രമാണ് രായന്‍. വലിയ മേക്കോവറിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ജൂലൈ 26 റിലീസ് ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്
കേരളത്തില്‍ രായന്‍ ഗോകുലം മൂവീസ് തിയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നുവെന്നും ചെന്നൈയിലായിരിക്കും ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എന്നുമാണ് റിപ്പോര്‍ട്ട്.
മലയാളത്തില്‍ നിന്ന് അപര്‍ണ ബാലമുരളി, നിത്യ മേനന്‍, കാളിദാസ് ജയറാം എന്നിവരും രായനില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുന്ദീപ് കിഷന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുഷ്‌റ വിജയന്‍. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരും ചിത്രത്തിലുണ്ട്. സംഗീതം എ.ആര്‍. റഹ്മാനാണ്. സണ്‍ പിക്‌ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.