മമ്മൂട്ടി ചിത്രം ‘ടര്‍ബോ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

Advertisement

മമ്മൂട്ടി ചിത്രം ‘ടര്‍ബോ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സോണി ലിവിലൂടെ ഓഗസ്റ്റ് 9 മുതല്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. വൈശാഖ് സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രത്തിന് മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ എഴുതിയത്. ടര്‍ബോ മെയ് 23-നാണ് തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടി ടര്‍ബോ ജോസ് എന്ന കഥാപാത്രമായി എത്തിയ ചിത്രം 11 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ 70 കോടി നേടിയതായി അണിയറക്കാര്‍ അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച അഞ്ചാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. സൗദി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രം മികച്ച കുതിപ്പാണ് ടര്‍ബോ നടത്തിയത്.
ദിലീഷ് പോത്തന്‍, അഞ്ജന ജയപ്രകാശ്, സുനില്‍, ശബരീഷ് വര്‍മ്മ, ബിന്ദു പണിക്കര്‍, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയായിരുന്നു.