സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്ര… തിയറ്ററുകളില്‍ വന്‍ വിജയം നേടി ‘കല്‍ക്കി 2898 എഡി’… 1400 കോടിയും പിന്നിട്ടു

Advertisement

പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 1000 കോടി മറികടന്ന് ‘കല്‍ക്കി 2898 എഡി’. 1400 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നിന്നും ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാഗ് അശ്വിന്റെ സംവിധാനത്തില്‍ ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.
കാശി, കോംപ്ലക്‌സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. കേരളത്തിലെ 285 സ്‌ക്രീനുകളിലാണ് കല്‍ക്കി റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ട് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലായാണ് സിനിമ സ്ട്രീമിംഗ് ആരംഭിക്കുന്നത്.
തെലുങ്ക്, മലയാളം, തമിഴ്, കന്നഡ പതിപ്പുകള്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോട് നെറ്റ്ഫ്‌ലിക്‌സില്‍ മാത്രമായിരിക്കും സംപ്രേഷണം ചെയ്യുക. ജൂണ്‍ 27ന് തിയേറ്ററുകളിലെത്തിയ ചിത്രം സെപ്റ്റംബര്‍ രണ്ടാം വാരത്തോട് കൂടി ചിത്രം ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ ഹാസന്‍, ശോഭന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കൂടാതെ വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, രാജമൗലി, രാം ഗോപാല്‍ വര്‍മ്മ എന്നിവര്‍ കാമിയോ റോളുകളിലും എത്തിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം തിയേറ്ററിലെത്തിയത്.
600 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. ഓപ്പണിംഗ് ദിനത്തില്‍ തന്നെ ചിത്രം 191 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. അതേസമയം, ‘ബാഹുബലി 2’വിന് ശേഷം 1000 കോടി കളക്ഷന്‍ മറികടക്കുന്ന രണ്ടാമത്തെ പ്രഭാസ് ചിത്രമാണ് കല്‍ക്കി.

Advertisement