24 വർഷത്തിനു ശേഷം വീണ്ടും ഫോർ കെ ദൃശ്യ മികവിൽ ദൈവദൂതൻ… റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

Advertisement

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ എന്ന ചിത്രം തിയറ്ററിൽ പരാജയമായെങ്കിലും സിനിമാ പ്രേമികളുടെ മനം കവർന്നിരുന്നു. 24 വർഷത്തിനു ശേഷം വീണ്ടും ഫോർ കെ ദൃശ്യ മികവിൽ ദൈവദൂതൻ തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ റീ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. ഈ മാസം 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാലാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. പ്രേക്ഷകരും ആവേശത്തിലാണ്.