മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ ‘ഒറിജിനല്‍’ ആയി അനുഭവപ്പെട്ട കാഴ്ചകള്‍ക്ക് പിന്നില്‍?…. വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

Advertisement

മലയാള സിനിമയുടെ ചരിത്രത്തില്‍ 200 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിഎഫ്എക്സ് ബ്രേക്ഡൗണ്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സിനിമയില്‍ കണ്ടപ്പോള്‍ ‘ഒറിജിനല്‍’ ആയി അനുഭവപ്പെട്ട കാഴ്ചകള്‍ക്കു പിന്നില്‍ നടന്നതെന്തെന്ന് പുറത്തു വിട്ടിരിക്കുകയാണ് വീഡിയോയിലൂടെ. യഥാര്‍ഥ ദൃശ്യങ്ങളും വിഷ്വല്‍ എഫക്ടും സംയോജിപ്പിച്ചൊരുക്കിയതെങ്ങനെയെന്ന് വീഡിയോയില്‍ നിന്നും ലളിതമായി മനസിലാക്കാം.
സിനിമയ്ക്ക് വേണ്ടി ഗുണ കേവ്സ് പെരുമ്പാവൂരില്‍ സെറ്റിട്ടത് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശ്ശേരി ഒരുക്കിയ സെറ്റിനെ എങ്ങനെയാണ് വിഎഫ്എക്സ് ടീം യഥാര്‍ഥ കാഴ്ചകളായി പരിവര്‍ത്തനം ചെയ്തതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിഡിയോ. എഗ്വൈറ്റ് വിഎഫ്എക്സാണ് ചിത്രത്തിന് വേണ്ടി അതിശയപ്പെടുത്തുന്ന കാഴ്ചകള്‍ ഒരുക്കിയത്.
ഗുണ കേവ്സിനകത്തും പുറത്തുമുള്ള സീനുകള്‍, മഴയിലെ രംഗങ്ങള്‍ എന്നിങ്ങനെ യഥാര്‍ഥത്തില്‍ ഷൂട്ട് ചെയ്തതും വിഎഫ്എക്സ് വഴി മാറ്റിയതുമെല്ലാം പുറത്തുവിട്ട വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോ കണ്ടാല്‍ പെട്ടെന്ന് മനസിലാകും. സമൂഹമാധ്യമങ്ങളില്‍ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Advertisement