കങ്കുവയില്‍ സൂര്യയ്‌ക്കൊപ്പം കാര്‍ത്തിയും…?

Advertisement

സൂര്യയുടെ ഫാന്റസി ആക്ഷന്‍ ചിത്രമായ കങ്കുവയില്‍ താരത്തിന്റെ സഹോദരനും ജനപ്രിയ നടനുമായ കാര്‍ത്തി ഒരു പ്രധാന വേഷത്തില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കങ്കുവയുടെ ആദ്യ ഭാഗത്തില്‍ കാര്‍ത്തി ഒരു ചെറിയ വേഷം ചെയ്യും, അതിന് ശേഷം അടുത്ത ഭാഗത്തില്‍ ഒരു പ്രധാന വേഷം ചെയ്യും എന്നുമാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ചിത്രത്തിന്റെ ഭംഗി കൂട്ടാന്‍ വേണ്ടി മാത്രമായി ഒരു പുതിയ രംഗം ചിത്രീകരിക്കാനാണ് ടീം തീരുമാനിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം ശിവ സംവിധാനം ചെയ്യുന്ന കങ്കുവയില്‍ ബോബി ഡിയോള്‍, ദിഷ പടാനി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സ്റ്റുഡിയോ ഗ്രീന്‍, യുവി ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.