റീ റിലീസ് ചെയ്യപ്പെട്ട ഒരു ചിത്രം മലയാളത്തില്‍ അപൂര്‍വ്വ വിജയം നേടുകയാണ്. 2000 ല്‍ ആദ്യമായി തിയറ്ററുകളിലെത്തി ഒറ്റ ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ വീണ ദേവദൂതന്‍ എന്ന ചിത്രം നീണ്ട 24 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തിയറ്ററുകളില്‍ എത്തിയത്. ആ തിരിച്ചുവരവിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ സിനിമയുടെ സ്‌ക്രീന്‍ കൗണ്ട് വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്.
ജൂലൈ 26ന് 56 തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച സിനിമ രണ്ടാം ദിവസം 100 തിയേറ്ററുകളിലേക്ക് വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ 100 ല്‍ നിന്ന് 143 സ്‌ക്രീനുകളിലേക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്.
ശബ്ദ മിശ്രണത്തില്‍ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങള്‍ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങള്‍ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതി നല്‍കി എന്നാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ച വിദ്യാസാഗര്‍ സിനിമ കണ്ടതിന് ശേഷം അഭിപ്രായപ്പെട്ടത്.