മഞ്ഞുമ്മൽ ബോയ്സുമായുള്ള തർക്കം ഇളയ രാജ 60 ലക്ഷം രൂപക്ക് ഒത്തുതീർപ്പിൽ തീർത്തു

Advertisement

മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ കൺമണി അൻപോട് എന്ന ​ഗാനം ഉപയോ​ഗിച്ചതിന് എതിരെ സം​ഗീത സംവിധായകൻ ഇളയരാജ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ വിവാദം ഒത്തുതീർന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി മഞ്ഞുമ്മൽ ടീം പ്രശ്നം പരിഹരിച്ചു എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൺമണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാണ് ഇളയരാജ ആരോപിച്ചത്. ചിത്രം വമ്പൻ വിജയമായി മാറിയതിനു പിന്നാലെയാണ് നിയമനടപടികളുമായി ഇളയരാജ എത്തിയത്. എന്നാൽ ​ഗുണ നിർമാതാക്കളുടെ അനുമതിയോടെയായിരുന്നു ​ഗാനം ഉപയോ​ഗിച്ചത് എന്നാണ് അണിയറ പ്രവർത്തകരുടെ വാദം.
രണ്ട് കോടി രൂപയാണ് നഷ്ടപരിഹാരമായി ഇളയരാജ ആവശ്യപ്പെട്ടത്. ചർച്ചകൾക്കൊടുവിൽ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നൽകിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.