നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു; വിവാഹനിശ്ചയം കഴിഞ്ഞു

Advertisement

നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം നടന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു താരങ്ങളുടെ വിവാഹനിശ്ചയ ചടങ്ങ്. നാഗ ചൈതന്യയുടെ അച്ഛനും തെലുങ്ക് നടനുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വിവാഹനിശ്ചയ വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുന സന്തോഷം പങ്കുവച്ചിരിക്കുന്നത്.