ഹിറ്റടിച്ച് ‘രായൻ’… ധനുഷ് ചിത്രം 150 കോടി ക്ലബ്ബിൽ

Advertisement

ധനുഷ് ചിത്രം ‘രായൻ’ ആ​ഗോള ബോക്സ് ഓഫീസിൽ 150 കോടി കടന്നു. ധനുഷ് തന്നെ സംവിധാനം ചെയ്ത ചിത്രം 150 കോടി ക്ലബിൽ ഇടം നേടുന്ന ഈ വർഷത്തെ ആദ്യ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ്.
ധനുഷിന്റെ കരിയറിലെ ആദ്യ 150 കോടി ക്ലബ് ചിത്രം കൂടിയാണ് രായൻ. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 75 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഒരു ധനുഷ് സിനിമ തമിഴ്‌നാട്ടിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്. ധനുഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് രായൻ. ഒരു റിവഞ്ച് ആക്ഷൻ ഡ്രാമ ചിത്രമാണ് രായൻ.
സൺ പിക്ച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക.