തങ്കം പോലെ തങ്കലാൻ… തിയേറ്ററുകളെ ഇളക്കിമറിച്ച് വിക്രം ചിത്രം

Advertisement

വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. കഥാപാത്രങ്ങളില്‍ പരകായ പ്രവേശം നടത്തി പ്രേക്ഷകരെ ഞെട്ടിക്കുന്ന വിക്രമിന്റെ അഭിനയ മികവ് വീണ്ടും കൈയടി നേടുന്നു. വിക്രത്തിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ കരുത്ത്. മാളവിക മോഹനും കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി ഒപ്പത്തിനൊപ്പമുണ്ട്. അതേസമയം സിനിമയുടെ ദൈര്‍ഘ്യവും നരേഷനും നെഗറ്റീവ് മാര്‍ക്കിടുന്നവരുണ്ട്. ജി.വി. പ്രകാശിന്റെ സംഗീതവും രഞ്ജിത്തിന്റെ മേക്കിങും സിനിമയുടെ വിജയ ഫോര്‍ഫുമലയാണ്.
ആദ്യ ഷോകളുടെ പ്രതികരണം തുടരുകയാണെങ്കില്‍ തമിഴ് സിനിമാ ചരിത്രത്തിലെ മറ്റൊരു വമ്പന്‍ സിനിമയാകും തങ്കലാന്‍ എന്നുറപ്പ്. ഗെറ്റപ്പുകള്‍ കൊണ്ട് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ചിയാന്‍ വിക്രമിന്റെ ഏറ്റവും മികച്ച മേക്കോവറുകളിലൊന്നാണ് തങ്കലാനിലേത്. അടുത്ത തവണത്തെ ദേശീയ പുരസ്‌കാരം വിക്രം ‘തൂക്കു’മെന്നാണ് ആരാധകര്‍ പറയുന്നത്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാനൊരുക്കിയിരിക്കുന്നത്. കെജിഎഫ് (കോലാർ ​ഗോൾഡ് ഫീൽഡ്)നെ പശ്ചാത്തലമാക്കിയാണ് തങ്കലാന്റെ പ്രമേയം. ബ്രിട്ടീഷ് ഭരണകാലത്ത് കെജിഎഫിലെ സ്വർണം കണ്ടെത്താനായി എത്തുന്ന ഒരുകൂട്ടം ആളുകളും‌‌ അവരുടെ ജീവിതവുമാണ് ചിത്രം പറയുന്നത്.