കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ഒറ്റക്കൊമ്പൻ’… ചിത്രീകരണം ആരംഭിക്കുന്നു

Advertisement

കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ഒറ്റക്കൊമ്പൻ’ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്നു. സെപ്റ്റംബർ ഒന്നിന് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. മാത്യൂസ് തോമസ് സംവിധാനം നിർവഹിക്കുന്ന സിനിമയാണിത്. 2020ൽ പ്രഖ്യാപിച്ച ചിത്രം അനിശ്ചിതകാലത്തേക്ക് മുടങ്ങുകയായിരുന്നു. പൃഥ്വിരാജ് നായകനായ ‘കടുവ’ എന്ന സിനിമയുമായി ഒറ്റക്കൊമ്പനു സമാനതകൾ ഉണ്ടാകുന്നു എന്നതായിരുന്നു പ്രധാന ആരോപണം.
പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ചിത്രം ഉൾപ്പെടെ നാല് സിനിമകളിലാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായ ശേഷം അഭിനയിക്കുക.