‘കാലമെത്ര പിന്നിട്ടാലും ഒളിമങ്ങാതെ കാഴ്ചകള്‍ നല്‍കുന്ന ദിനമാണിന്ന്…. അനുശ്രീ

Advertisement

ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി നടി അനുശ്രീ. തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. സെറ്റ് സാരിയുടുത്ത് കൃഷ്ണ വിഗ്രഹത്തിനൊപ്പമുള്ള ചിത്രങ്ങളാണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്. ‘കാലമെത്ര പിന്നിട്ടാലും ഒളിമങ്ങാതെ കാഴ്ചകള്‍ നല്‍കുന്ന ദിനമാണിന്ന്..നാടെങ്ങും കണ്ണന്മാരും ഗോപികമാരും ഒക്കെ നിറഞ്ഞാടുന്ന ദിനം…നാടെങ്ങും വൃന്ദാവനം പോലെ കാണാന്‍ കഴിയുന്ന ഈ സുദിനത്തില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകള്‍…’- എന്നാണ് അനുശ്രീ കുറിച്ചിരിക്കുന്നത്.


നാട്ടിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ സ്ഥിര സാന്നിധ്യമാണ് താരം. ഭാരതാംബയായും രാധയായും വേഷമിട്ട് ശോഭയാത്രകളിലും അനുശ്രീ പങ്കെടുക്കാറുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ ആശംസകളുമായെത്തിയിരിക്കുന്നത്. വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെ എന്ന ചിത്രമാണ് അനുശ്രീയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Advertisement