മഞ്ജു വാര്യര്‍ ഇനി വിജയ് യുടെ നായിക, എച്ച് വിനോദ് തന്ന വാക്കിനെ കുറിച്ച് താരം

Advertisement

മഞ്ജു വാര്യര്‍ ഇപ്പോള്‍ തമിഴില്‍ തിരക്കിലാണ്. അജിത്ത്, ധനുഷ്, രജിനികാന്ത്, വിജയ് സേതുപതി എന്നിങ്ങനെ തമിഴിലെ നമ്പര്‍ വണ്‍ സ്റ്റാറുകളുടെ ചിത്രത്തിലാണ് മഞ്ജു നായികയായി എത്തുന്നത്. അടുത്ത സിനിമയില്‍ വിജയ് യുടെ നായികയായി എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മലയാളം വിട്ട് തമിഴകത്ത് കൂടുതല്‍ സജീവമാവുകയാണ് മഞ്ജു വാര്യര്‍. അജിത്ത്, ധനുഷ് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ച മഞ്ജുവിന്റെ അടുത്ത റിലീസ് രജിനികാന്തിനൊപ്പമുള്ള വേട്ടൈയന്‍ ആണ്. അതിന് ശേഷം വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള വിടുതലൈ പാര്‍ട്ട് 2 റിലീസ് ചെയ്യും. അതിന് ശേഷം വിജയ് യൊക്കപ്പമുള്ള സിനിമയിലാവും മഞ്ജു അഭിനയിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നിലവില്‍ വേട്ടൈയന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മഞ്ജു വാര്യര്‍. ഒക്ടോബര്‍ 10 ന് സിനിമ തിയേറ്ററുകളിലെത്തും. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ സംവിധായകന്‍ എച്ച് വിനോദുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അജിത്ത് കുമാറിനെ നായകനാക്കി എച്ച് വനോദ് സംവിധാനം ചെയ്ത തുനിവില്‍ നായികയായി എത്തിയത് മഞ്ജുവായിരുന്നു.

സിനിമയിലെ ഒരു പ്രധാന രംഗം അഭിനയിച്ചു കഴിഞ്ഞതിന് ശേഷം എച്ച് വിനോദ് മഞ്ജു വാര്യരോട് പറഞ്ഞുവത്രെ, എന്റെ മറ്റൊരു ചിത്രത്തില്‍ ഇതിലും നല്ലൊരു വേഷം, നന്നായി അഭിനയിക്കാനായി നിങ്ങള്‍ക്ക് നല്‍കും എന്ന്. ഇക്കാര്യം മഞ്ജു വെളിപ്പെടുത്തിയതോടെ വിജയ് യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന, ദളപതി 69 എന്ന് താത്കാലികമായി പേരിട്ട സിനിമയില്‍ മഞ്ജു വാര്യരും ഉണ്ട് എന്ന ചര്‍ച്ചകള്‍ സജീവമാവുന്നത്.

ദളപതി 69 ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞ സിനിമയാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായും ഇറങ്ങുന്നതിന് മുന്‍പ് അവസാനമായി ചെയ്യുന്ന സിനിമയായിരിക്കും ഇത്. ചിത്രത്തില്‍ മമിത ബൈജു ഒരു പ്രധാന റോള്‍ ചെയ്യുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ജില്ലയ്ക്ക് ശേഷം മോഹന്‍ലാലും വിജയ് യും ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകളും വന്നു. അതിന് പുറമെയാണിപ്പോള്‍ മഞ്ജു വാര്യരും ഉണ്ടെന്ന വാര്‍ത്തകള്‍ വരുന്നത്.