ലുക്ക്‌ മാറ്റി തല… സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്

Advertisement

എം. എസ് ധോണിയുടെ ലുക്ക് എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ലുക്കുമായി വീണ്ടും എത്തിയിരിക്കുകയാണ് ‘തല’. തന്റെ നീളൻ മുടി ഉപേക്ഷിച്ചിരിക്കുകയാണ് ക്യാപ്റ്റൻ കൂൾ. ശനിയാഴ്ചയാണ് ധോണി ഹെയർസ്റ്റൈൽ മാറ്റിയുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. മുടി വെട്ടിയതിന്റെ പേരിൽ ശനിയാഴ്ച എക്സ് പ്ലാറ്റ്ഫോമിൽ ‘എം.എസ്. ധോണി’ ട്രെൻഡിങ്ങായിരുന്നു. നീളൻ മുടി വെട്ടിയൊതുക്കിയാകും ധോണി അടുത്ത ഐപിഎല്ലിൽ കളിക്കുകയെന്നാണു വിവരം.

ധോണിയുടെ ഹെയർ സ്റ്റൈലിസ്റ്റായ അലിം ഹക്കീമാണ് താരത്തിന്റെ ചിത്രം ആദ്യം പുറത്തുവിട്ടത്. നിമിഷങ്ങൾക്കകം ഇതു വൈറലായി. സിനിമാ താരങ്ങളെപ്പോലും വെല്ലുന്ന ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.