അമ്മയ്ക്കെതിരെ തുറന്നടിച്ച് മുതിർന്ന നടി മല്ലിക സുകുമാരൻ

Advertisement

കൊച്ചി. താരസംഘടനയായ അമ്മയ്ക്കെതിരെ തുറന്നടിച്ച് മുതിർന്ന നടി മല്ലിക സുകുമാരൻ. സംഘടനയുടെ പേരിൽ കൊടുക്കുന്ന കൈനീട്ടത്തിൽ പോലും പ്രത്യേക താൽപര്യമുണ്ടെന്ന് മല്ലിക സുകുമാരൻ. മകൻ പൃഥ്വിരാജ് സുകുമാരൻ അമ്മയുടെ തലപ്പത്തേക്ക് പോകില്ല എന്നാണ് വിശ്വാസം എന്നും നടി വ്യക്തമാക്കി.

ചെറിയ ഇടവേളക്കുശേഷം സിനിമാ മേഖലയിലെ മോശം പ്രവണതകളിൽ വീണ്ടും തുറന്നു പറച്ചിൽ. ഇത്തവണ മുതിർന്ന നടി മല്ലികാ സുകുമാരൻ വക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത് കുടം തുറന്നു ഭൂതത്തെ പുറത്ത് വിട്ടത് പോലെയെന്ന് മല്ലിക സുകുമാരൻ. നടിയെ ആക്രമിച്ച കേസ് എവിടെയെത്തിയെന്ന് സർക്കാർ പറയണമെന്നും ആവശ്യം.

ഹേമ കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകിയവർ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല എന്ന് പറയേണ്ടത് അവർ തന്നെയാണ്. തുടക്കകാലം മുതൽ അമ്മയ്ക്ക് പല തെറ്റുകളും പറ്റിയിട്ടുണ്ടെന്നും, അത് ആദ്യം ചൂണ്ടിക്കാട്ടിയത് നടൻ സുകുമാരനാണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

അമ്മയുടെ തലപ്പത്തേക്ക് മകൻ എത്തില്ലെന്നാണ് വിശ്വാസമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. താരസംഘടന നൽകുന്ന കൈനീട്ടത്തിലും വിമർശനം. കൈനീട്ടം നൽകുന്നതിൽ പ്രത്യേക താൽപര്യമുണ്ട്. 15 ദിവസം വിദേശത്ത് കഴിഞ്ഞവർക്കും കൈനീട്ടം നൽകുന്നുണ്ട്. എന്നാൽ അതിൽനിന്ന് ചിലരെ മാറ്റിനിർത്തുന്നു എന്നും മല്ലികാ സുകുമാരൻ ആരോപിച്ചു.

Advertisement