നടി രമ്യ പാണ്ഡ്യന്‍ വിവാഹിതയാകുന്നു

Advertisement

നടി രമ്യ പാണ്ഡ്യന്‍ വിവാഹിതയാകുന്നു. യോഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവല്‍ ധവാനാണ് വരന്‍ എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗളൂരിവിലെ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററിലെ യോഗ ട്രെയിനറാണ് ലോവല്‍ ധവാന്‍. കഴിഞ്ഞ വര്‍ഷമാണ് രമ്യ യോഗ പരിശീലനത്തിനായി അവിടെ ജോയിന്‍ ചെയ്തത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സുഹൃത്തുക്കളായി. സൗഹൃദം പ്രണയത്തിലാവുകയായിരുന്നു. അടുത്ത മാസം 8 ന് ഋഷികേശ് ക്ഷേത്രത്തില്‍ വച്ചായിരിക്കും വിവാഹം. നവംബര്‍ 15ന് ചെന്നൈയില്‍ വച്ച് വിവാഹ റിസപ്ഷന്‍ നടത്താനും പ്ലാനുണ്ട്.
കുക്ക് വിത്ത് കോമാളി, ബിഗ് ബോസ് എന്നീ ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയയായ നടിയാണ് രമ്യ. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് രമ്യ. മമ്മൂട്ടി അവതരിപ്പിച്ച സുന്ദരം എന്ന കഥാപാത്രത്തിന്റെ ഭാര്യ പൂങ്കുഴലിയായാണ് രമ്യ എത്തിയത്.