താന്‍ വീണ്ടും വിവാഹം കഴിക്കും, വധു ആര്? കുട്ടിയുണ്ടായാല്‍ ആരും കാണാന്‍ വരരുതെന്ന് ബാല

Advertisement

താന്‍ വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചുവെന്ന് വെളിപ്പെടുത്തി നടന്‍ ബാല. അതേ സമയം വധു ആരാണെന്നുള്ള ചോദ്യത്തിന് ബാല മറുപടി നല്‍കിയില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും ആ ബന്ധത്തില്‍ ഒരു കുഞ്ഞ് ജനിച്ചാല്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ ഒരിക്കലും കാണാന്‍ വരരുതെന്നും താരം വ്യക്തമാക്കി. പലരില്‍ നിന്നും തനിക്ക് ഭീഷണി സ്വരമുള്ള കോളുകള്‍ വരുന്നുണ്ടെന്നും ബാല പറഞ്ഞു.
‘ഭീഷണി സ്വരമുള്ള കോളുകള്‍ വന്ന സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെ എന്റെ വീടിന്റെ വാതില്‍ക്കലില്‍ ഒരു സ്ത്രീയും കുഞ്ഞും എത്തി മണിയടിച്ചിരുന്നു. അവരോടൊപ്പം ഒരു പയ്യനുമുണ്ടായിരുന്നു. ആരും അങ്ങനെ ആരുടെയും വീട്ടില്‍ ഒരിക്കലും പുലര്‍ച്ചെ കടക്കാന്‍ ശ്രമിക്കില്ലല്ലോ? എന്നെ വലിയൊരു ട്രാപ്പിലാക്കാന്‍ ആരോ ശ്രമിക്കുന്നുണ്ട്’- ബാല പറഞ്ഞു.
ഞാന്‍ നിയമപരമായി വിവാഹം കഴിക്കും. എന്റെ സ്വത്ത് ആര്‍ക്ക് പോകണമെന്ന് ഞാന്‍ തീരുമാനിക്കും. ചിലപ്പോള്‍ ജനങ്ങള്‍ക്ക് കൊടുക്കും. തീരുമാനം എന്റേതാണ്. എന്റെ സ്വത്ത് കണക്ക് വന്നു. 250 കോടിയെന്ന് തമിഴ്നാട്ടില്‍ കണക്കുവന്നു. എന്റെ ചേട്ടന്റെ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. ചിരുത്തൈ ശിവയെക്കാള്‍ സ്വത്ത് അനിയന്‍ ബാലയ്ക്കുണ്ടെന്ന് വാര്‍ത്തകള്‍ വന്നു. ആ വാര്‍ത്തകള്‍ വന്നതുമുതല്‍ എനിക്ക് മനസമാധാനമില്ല ഇല്ലെന്നതാണ് സത്യം. ഇത് ആര് ചെയ്തെന്ന് അറിയില്ല. എന്റെ ചെന്നൈയിലുള്ള ബന്ധുക്കളെപ്പോലും സംശയിക്കാമെന്നും ബാല പറഞ്ഞു.