മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം… സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

Advertisement

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ നടന്‍ ഫഹദ് ഫാസിലും ഭാര്യ നസ്രിയയും പങ്കെടുത്തിരുന്നു. നടന്‍ ജയറാം, കാളിദാസ്, പാര്‍വതി, ശ്യാം പുഷ്‌കരന്‍, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.
നിരവധി ആരാധകര്‍ വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്നു. നേരത്തെ, ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് സുഷിന്‍ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു.
അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗെന്‍വില്ലയാണ് സുഷിന്‍ അവസാനം സംഗീതം ചെയ്ത ചിത്രം. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിന്‍ അറിയിച്ചിരുന്നു. 2024ല്‍ സുഷിന്‍ ശ്യാം സംഗീതം പകര്‍ന്ന മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here