സമ്മതം നല്‍കി മക്കള്‍; നടി ദിവ്യ ശ്രീധറും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായി

Advertisement

നടനും മോട്ടിവേഷണല്‍ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നര്‍ത്തകിയുമായ ദിവ്യ ശ്രീധറും വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ദിവ്യയുടെ രണ്ടുമക്കളും വിവാഹത്തിന് സാക്ഷിയായിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കഴിഞ്ഞ ദിവസം ആയിരുന്നു തങ്ങള്‍ ഒന്നിക്കാന്‍ പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും മാധ്യമങ്ങളെ അറിയിച്ചത്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാല്‍. സീരിയലുകളില്‍ വില്ലത്തി ആയും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. പത്തരമാറ്റ് എന്ന സീരിയലില്‍ ഇരുവരും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്. ക്രിസിന്റെ കസിന്‍ വഴി വന്ന ആലോചനയാണ്. തുടര്‍ന്ന് മക്കളുമായി ആലോചിച്ചശേഷം വിവാഹവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദിവ്യ പറയുന്നു.