‘വേട്ടയ്യന്‍’ ആമസോണ്‍ പ്രൈമില്‍ നവംബര്‍ 8 മുതല്‍

Advertisement

രജനികാന്തും ബിഗ് ബിയും ഒന്നിച്ചെത്തിയ തമിഴ് ചിത്രം വേട്ടയ്യന്‍ നവംബര്‍ എട്ടുമുതല്‍ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വിഡിയോയില്‍ സ്ട്രീമിങ് നടത്തും. ടി.ജെ. ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഫഹദ് ഫാസില്‍, റാണ ദഗുബതി, ദുഷാര വിജയന്‍, മഞ്ജു വാര്യര്‍, അഭിരാമി തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഒരു മികച്ച താരനിരയാണ് അവതരിപ്പിക്കുന്നത്.’വേട്ടയ്യന്‍’ തമിഴിന് പുറമേ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നി ഇതര ഭാഷകളിലേക്കും മൊഴിമാറ്റിയാണ് പ്രൈമില്‍ എത്തുന്നത്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലും ചിത്രം കാണാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here