മഞ്ഞില്‍ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും റിലീസായ അതേ തീയതിയില്‍ തന്നെ ബറോസും എത്തുന്നു

Advertisement

മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. 2024 ഡിസംബര്‍ 25നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. തീയതി വെളിപ്പെടുത്തിക്കൊണ്ട് ഫാസില്‍ സിനിമയ്ക്ക് ആശംസകള്‍ നേരുന്ന വീഡിയോ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. മോഹന്‍ലാലിനെ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളും ജനപ്രിയ ചിത്രം മണിച്ചിത്രത്താഴും റിലീസായ അതേ തീയതി തന്നെയാണ് ബറോസും റിലീസാകുന്നത് എന്നത് തികച്ചും ആകസ്മികമാണെന്നാണ് ഫാസില്‍ പറയുന്നത്.

ഫാസിലിന്റെ വാക്കുകള്‍
‘പ്രിയങ്കരനായ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ണമായി. നീണ്ട 700 ദിവസങ്ങളുടെ കഠിന പരിശ്രമത്തിന്റെ ആകെത്തുകയാണ് ബറോസ് എന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം. ഇന്നലെ മോഹന്‍ലാല്‍ എന്നെ വിളിച്ച് സ്‌നേഹപൂര്‍വം ചോദിച്ചു ബറോസിന്റെ റിലീസ് തീയതി ഒദ്യോഗികമായൊന്ന് അനൗണ്‍സ് ചെയ്ത് തരുമോയെന്ന്. റിലീസ് തീയതി പറഞ്ഞതോടെ ഞാനങ്ങ് വല്ലാതെ വിസ്മയിച്ചുപോയി. അത് മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെക്കാള്‍ പതിന്മടങ്ങ് വിസ്മയിച്ചു. അറിയാതെ ദൈവമേ എന്ന് വിളിച്ചുപോയി. ഇതെങ്ങനെ ഒത്തുചേര്‍ന്നു വന്നു എന്ന അത്ഭുതമായിരുന്നു.