‘ഞങ്ങള്‍ ഒന്നിക്കുന്നു… വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല… മുഹൂര്‍ത്തം 11:00am… മുന്നോട്ട് ഉള്ള യാത്രയില്‍ കൂടെ ഉണ്ടാകണം’

Advertisement

രോമാഞ്ചം, വാഴ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത സിജു സണ്ണിയും നടി അനശ്വര രാജനും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൂടെ ഈ അടിക്കുറുപ്പും.
ഞങ്ങള്‍ ഒന്നിക്കുന്നു… വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല… മുഹൂര്‍ത്തം 11:00am… മുന്നോട്ട് ഉള്ള യാത്രയില്‍ കൂടെ ഉണ്ടാകണം.- എന്ന അടിക്കുറിപ്പിലാണ് സിജുവിന്റെ പോസ്റ്റ്. പിന്നാലെ മറുപടിയുമായി അനശ്വര രംഗത്തെത്തിയത്. അത് എഐ ചിത്രമാണെന്നും ആരും വിശ്വസിക്കരുതെന്നുമാണ് അനശ്വര കമന്റ് ചെയ്തത്.
ഇരുവരും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായാണ് ചിത്രം പങ്കുവച്ചത്. അനശ്വര പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്നാണ് പേര് നല്‍കിയിക്കുന്നത്. എസ്. വിപിന്‍ ആണ് സംവിധാനം. വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണ്. സിജു സണ്ണി, അസീസ് നെടുമങ്ങാട്, ജോമോന്‍ ജ്യോതിര്‍, ബൈജു സന്തോഷ്, മല്ലിക സുകുമാരന്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

Advertisement