നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി സ്ട്രീമിംഗ് ആരംഭിച്ചു

Netflix documentary 'Nayanthara: Beyond the Fairytale' released on November 18, 2024
Advertisement

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സ്ട്രീമിംഗ്. നയന്‍താരയുടെ ജന്മദിനത്തിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.
ധനുഷ്- നയന്‍താര വിവാദങ്ങള്‍ക്ക് കാരണമായ ‘നാനും റൗഡി താന്‍ ‘സിനിമയുടെ അണിയറദൃശ്യങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെറ്റില്‍ വിഘ്നേഷ് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതും നയന്‍താരയോട് സംസാരിക്കുന്നതും കാണാനാകും. ചിത്രത്തിന്റെ ബിടിഎസ് ദൃശ്യങ്ങളും നിര്‍മാതാവിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അങ്ങനെ തുറന്നുപറയാത്ത വ്യക്തിയാണ് നയന്‍താര. അതെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഇപ്പോള്‍ ഡോക്യുമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്. സിനിമാതാരം, ലേഡി സൂപ്പര്‍സ്റ്റാര്‍, മകള്‍, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയന്‍താരയുടെ ജീവിത വേഷങ്ങള്‍ വീഡിയോയില്‍ കാണാനാകും.