നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു…?

Advertisement

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളായ നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് സൂചന. 15 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. ബാല്യകാലസുഹൃത്ത് ആന്റണി തട്ടിലാണ് വരന്‍. ഡിസംബര്‍ മാസത്തില്‍ വിവാഹം നടക്കും. ഡിസംബര്‍ 11, 12 തിയതികളിലായി വിവാഹം നടക്കുമെന്നാണ് വിവരം.
താന്‍ പ്രണയത്തിലാണെന്ന് മുന്‍പ് ഒരു അഭിമുഖത്തിനിടെ കീര്‍ത്തി പറഞ്ഞിരുന്നു. താന്‍ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു അന്ന് താരം പറഞ്ഞത്. അതേസമയം ആരെയാണ് പ്രണയിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീര്‍ത്തി. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു കീര്‍ത്തിയുടെ സിനിമാ അരങ്ങേറ്റം.
മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം തുടക്കം കുറിച്ച കീര്‍ത്തി വളരെ പെട്ടെന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചുവടു മാറ്റി. തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രം കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം ആ കഥാപാത്രത്തിലൂടെ കീര്‍ത്തി നേടി.

Advertisement