80 കോടിയോളം മുടക്കി ചിത്രീകരിച്ച ‘ബാഹുബലി’ സീരിസ് നെറ്റ്ഫ്ളിക്സ് ഉപേക്ഷിച്ചതായി നടന്‍ ബിജോയ് ആനന്ദ്. രണ്ട് വര്‍ഷം കൊണ്ട് ചിത്രീകരിച്ച സീരിസിന്റെ പ്രിവ്യു കണ്ട ശേഷം നെറ്റ്ഫ്ളിക്സ് ഉപേക്ഷിച്ചു എന്നാണ് ബിജോയ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സീരിസില്‍ ഒരു പ്രധാന കഥാപാത്രമായി ബിജോയ് വേഷമിട്ടിരുന്നു.
2018ല്‍ പ്രഖ്യാപിച്ചു ഷോ രണ്ട് തവണ ചിത്രീകരിച്ചുവെന്നും വ്യത്യസ്ത ക്രിയേറ്റീവ് ടീമുകള്‍ അതിന് നേതൃത്വം നല്‍കിയെന്നും രണ്ട് അവസരങ്ങളിലും റിലീസിന് യോഗ്യമല്ലെന്ന് നെറ്റ്ഫ്‌ലിക്‌സ് പറഞ്ഞതിനെ തുടര്‍ന്ന് പരമ്പര ഉപേക്ഷിച്ചുവെന്നാണ് നടന്‍ പറയുന്നത്. ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ് എന്ന് പേരിട്ടിരിക്കുന്ന ഷോയില്‍ മൃണാല്‍ ഠാക്കൂര്‍ അഭിനയിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഇവര്‍ക്ക് പകരം വാമിക ഗബ്ബി അഭിനയിച്ചിരുന്നു.
സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍, ബിജയ് ആനന്ദ് ഷോയില്‍ തനിക്ക് ഒരു പ്രധാന പങ്ക് ഉണ്ടെന്നും അത് റദ്ദാക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് നെറ്റ്ഫ്‌ലിക്‌സ് രണ്ട് വര്‍ഷത്തിനിടെ 80 കോടി രൂപ അതിന് വേണ്ടി മുടക്കിയെന്നും വെളിപ്പെടുത്തി.
സാധാരണ ഒരു നെറ്റ്ഫ്ളിക്സ് സീരിസ് ആണിത് എന്നായിരുന്നു കരുതിയത്. അതുകൊണ്ട് ഇത് ഞാന്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ കരണ്‍ കുന്ദ്ര എന്നോട് ഇത് ചെയ്യാന്‍ വീണ്ടും അപേക്ഷിച്ചു. രണ്ട് വര്‍ഷം സീരിസിനായി ചിലവഴിച്ചു. എന്നാല്‍ സീരിസ് കണ്ട നെറ്റ്ഫ്ളിക്സ് മേധാവികള്‍ അത് വേണ്ടെന്ന് വച്ചു. അത് റിലീസ് ആയില്ല.
80 കോടി ബജറ്റില്‍ ഒരുക്കിയ വലിയ സീരിസ് ആയാണ് ഇത് ഒരുക്കിയിരുന്നത്. എന്നാല്‍ നെറ്റ്ഫ്ളിക്സ് ഇതില്‍ തൃപ്തരായില്ല. നെറ്റ്ഫ്ളിക്സ് കരുതിയത് പോലെയല്ല സീരിസ് എത്തിയത്. നെറ്റ്ഫ്ലിക്സിന് അവരുടെതായ ചില രീതികള്‍ ഉണ്ടായിരുന്നു. ആ സമയത്ത് പ്രഭാസിന്റെ സാഹോ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു.
Home Lifestyle Entertainment 80 കോടിയോളം മുടക്കി ചിത്രീകരിച്ച ‘ബാഹുബലി’ സീരിസ് നെറ്റ്ഫ്ളിക്സ് ഉപേക്ഷിച്ചു