റിലീസിന് എത്തിയതിനു പിന്നാലെ തിയറ്ററിൽ നിന്ന് പിൻവലിച്ച് ടർക്കിഷ് തർക്കം

Advertisement

റിലീസിന് എത്തിയതിനു പിന്നാലെ തിയറ്ററിൽ നിന്ന് പിൻവലിച്ച് ടർക്കിഷ് തർക്കം. മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് ചിത്രം പിന്‍വലിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നവംബര്‍ 22നാണ് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്.

സണ്ണി വെയ്നും ലുക്മാനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മുസ്ലിം സമുദായത്തിന്റെ ഖബറടക്കത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത്. ഒരു പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ചില തര്‍ക്കങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. പത്രസമ്മേളനം നടത്തിയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് സിനിമ താൽക്കാലികമായി തിയറ്ററിൽ നിന്ന് പിൻവലിക്കുന്ന വിവരം അറിയിച്ചത്.
നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ലുക്മാനും സണ്ണി വെയ്‌നും ഒപ്പം ഹരിശ്രീ അശോകന്‍, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement