ടർക്കിഷ് തർക്കം , വിശദീകരണം തേടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Advertisement

കൊച്ചി. ടർക്കിഷ് തർക്കം സിനിമ തീയേറ്ററിൽ നിന്ന് പിൻവലിച്ചതിൽ വിശദീകരണം തേടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
സിനിമ പിൻവലിക്കാനുണ്ടായ സാഹചര്യം വിശദീകരിക്കാൻ ആവശ്യപ്പെട്ട് നിർമാതാവ് നാദിർ ഖാലിദിന് അസോസിയേഷൻ കത്ത് നൽകി.

ചിത്രം തിയേറ്ററിൽ എത്തിയതിന് പിന്നാലെ മതനിന്ദ ആരോപണവും ഉയർന്നു.
വിവാദം ശക്തമായതോടെയാണ് ചിത്രം തീയറ്ററിൽ നിന്ന് പിൻവലിക്കുന്നതായി ഇന്നലെ നിർമാതാക്കൾ അറിയിച്ചത്.
ഇതിന് പിന്നാലെ നിർമാതാക്കളുടെ സംഘടന സംഭവത്തിൽ വിശദീകരണം തേടി.
ചിത്രം പിൻവലിക്കാൻ ഇടയായ സാഹചര്യം വ്യക്തമാക്കണമെന്ന് നിർമ്മാതാവിനോട് ആവശ്യപ്പെട്ടു.
വിവാദം അനാവശ്യമെങ്കിൽ ചിത്രത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിരിക്കുന്നത്.
മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങൾ സിനിമയിൽ ഇല്ലെന്നും, വിവാദം അനാവശ്യമാണെന്നും സിനിമ നിർമാതാക്കൾ പറഞ്ഞിരുന്നു.
അതേസമയം, മാർക്കറ്റിംഗ് തന്ത്രമാണ് സിനിമ പിൻവലിച്ചത് പിന്നിൽ എന്ന ആരോപണവും ശക്തമാണ്.

Advertisement