കലാഭവന്‍ മണിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് ദിവ്യ പറഞ്ഞിട്ടുണ്ടോ… മറുപടി നൽകി ദിവ്യ ഉണ്ണി

Advertisement

നടി ദിവ്യ ഉണ്ണിയെകുറിച്ച് പലപ്പോഴും പറഞ്ഞു കേൾക്കാറുള്ളതാണ് കലാഭവൻ മണിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ.
വിനയന്‍ ഒരുക്കിയ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായികയായി രംഗത്തെത്തിയത്. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ദിവ്യയും കലാഭവൻ മണിയും പ്രണയിക്കുന്ന ഭാഗമുണ്ട്. എന്നാല്‍ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് ദിവ്യ പറഞ്ഞുവെന്നും തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം. ഇപ്പോഴിതാ പഴയ വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിവ്യ. സത്യാവസ്ഥ എനിക്കും മണിക്കും അറിയാമെന്നും ആളുകൾ ഓരോന്ന് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ പറയുന്നു. 

ദിവ്യയുടെ വാക്കുകള്‍

‘മണിച്ചേട്ടന്റെ നായികയാകാൻ താൽപര്യമില്ലെന്ന് പറഞ്ഞ തരത്തിൽ വിവാദങ്ങളുണ്ടായിരുന്നു. ഒരുപാട് വിമർശനങ്ങൾ അന്ന് ഉയർന്നിരുന്നു. അതിന്റെ സത്യാവസ്ഥ എനിക്കും അദ്ദേഹത്തിനും അറിയാം. ആളുകൾ ഓരോന്ന് പറഞ്ഞുകൊണ്ടേയിരിക്കും. അതൊന്നും നമ്മൾ ശ്രദ്ധിക്കാതെ പോയാൽ മതി. അന്ന് സോഷ്യൽമീഡിയ ഇത്ര സജീവമല്ലായിരുന്നു. എന്നിട്ടുപോലും പല തരത്തിലുളള കാര്യങ്ങളാണ് പറഞ്ഞുണ്ടാക്കിയത്. അതിനോടെല്ലാം പ്രതികരിക്കാൻ നിൽക്കേണ്ടെന്നാണ് അഭിപ്രായം. അതിനുളള എന്റെ പ്രതികരണം മുന്‍പൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ‘- താരം വ്യക്തമാക്കി.