ഷാരൂഖ് ഖാനെയും പ്രഭാസിനെയും പിന്തള്ളി ജനപ്രിയ താരമായി നടി തൃപ്തി ദിമ്രി

Advertisement

2024 ലെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ അഭിനേതാക്കളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രശസ്ത സിനിമാ വെബ്സൈറ്റ് ആയ ഐഎംഡിബി. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള അഭിനേതാക്കളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനെയും പ്രഭാസിനെയും പിന്തള്ളി നടി തൃപ്തി ദിമ്രിയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. നിലവിൽ ഷാരൂഖ് നാലാം സ്ഥാനത്തും പ്രഭാസ് പത്താം സ്ഥാനത്തുമാണ്.
അനിമൽ എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ച നടിയാണ് തൃപ്തി ദിമ്രി. ലൈല മജ്നു എന്ന റീ റിലീസ് ചിത്രമുൾപ്പടെ നാല് സിനിമകളാണ് തൃപ്തിയുടേതായി ഈ വർഷം റിലീസിനെത്തിയത്. ബാഡ് ന്യൂസ്, വിക്കി വിദ്യ കാ വോ വാല വീഡിയോ, ഭൂൽ ഭുലയ്യ 3 എന്നിവയാണവ. ഇതിൽ ‘ഭൂൽ ഭുലയ്യ 3’ 400 കോടിക്കും മുകളിൽ ബോക്സ് ഓഫീസിൽ നിന്നും നേടിയിരുന്നു. ‘ധടക്ക് 2’ ആണ് ഇനി പുറത്തിറങ്ങാനുള്ള തൃപ്തിയുടെ ചിത്രം.
ദീപിക പദുകോൺ ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. ദി പെർഫെക്റ്റ് കപ്പിൾ എന്ന ഹോളിവുഡ് സീരിസിലെ പ്രകടനത്തിലൂടെ നടൻ ഇഷാൻ ഖട്ടർ ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്.