മധുര. നടൻ കാളിദാസ് ജയറാമിന്റെ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. മധുര വയൽ എസ്.പി.പി ഹാളിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. താരിണി കലൈങ്കരായറുമായുള്ള കാളിദാസിന്റെ വിവാഹം മറ്റന്നാൾ ഗുരുവായൂർ വെച്ചാണ്.
വിവാഹം മറ്റൊന്നാൽ ആണെങ്കിലും ആഘോഷങ്ങൾക്ക് ഇന്നലേ തുടക്കമായി.
ജയറാമും പാർവതിയും താരിണിയുടെ മാതാപിതാക്കളുമാണ് ആദ്യം വേദിയിൽ എത്തിയത്. പിന്നാലെ അണിയിച്ചൊരുക്കിയ എസ് പി പി ഹാളിലെ പന്തലിലേക്ക് കാളിദാസും താരിണിയും എത്തി. ജീവിതത്തിലെ പ്രധാന മുഹൂർത്തതിന് എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്ന് ഇരുവരും പറഞ്ഞു
മരുമകളെ അല്ല പുതിയ ഒരു മകളെ ആണ് തനിക്ക് ലഭിക്കുന്നതെന്ന് ജയറാം. താരിണി കലൈങ്കരായറുമായുള്ള പ്രണയം കാളിദാസാണ് കഴിഞ്ഞ വർഷം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. പിന്നാലെ വിവാഹനിശ്ചയം നടന്നു.
മോഡൽ ആയ താരിണി മിസ്സ് തമിഴ്നാട് ഉൾപ്പടെയുള്ള നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
മറ്റന്നാൾ ഗുരുവായൂർ വച്ചാണ് കല്യാണം.