എന്തിനും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവരാണോ, ഗൂഗിളില്‍ ഒരിക്കലും തിരയരുതാത്ത കാര്യങ്ങളുണ്ട്, അറിയാമോ

Advertisement

എന്തുകാര്യത്തിനും ഗൂഗിളിന്റെ സെര്‍ച്ച് എന്‍ജിനെ ആശ്രയിക്കുന്നവരാണ് പുതുതലമുറ. പഠനത്തില്‍ താല്‍പര്യമുള്ള വര്‍ക്ക് വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാന്‍ ലൈബ്രറിയേക്കാള്‍ ഉപകരിക്കുന്നതാണ് ഗൂഗിളെന്ന് ആയിട്ടുണ്ട്. എന്നാല്‍ എന്തിനും ഏതിനും ഗൂഗിള്‍ സെര്‍ച്ചിനെ ആശ്രയിക്കുന്നവര്‍ ഓര്‍ക്കണം. ഗൂഗിളില്‍ സെര്‍ച്ച് ചെയ്തുകൂടാത്ത നിരവധി കാര്യങ്ങളുണ്ട്.

ഒരു പ്രാവശ്യം സെര്‍ച്ചു ചെയ്താല്‍പോലും നിങ്ങളെ വലിയ ആപത്തില്‍ കൊണ്ടെത്തിക്കുന്ന അക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അതിലൊന്നാണ് ബാങ്കിന്റെ വെബ്‌സൈറ്റ് ഗൂഗിള്‍വഴി സെര്‍ച്ച് ചെയ്യുക എന്നത്. ബാങ്കില്‍ നിന്നും നേരിട്ട് അയച്ചുകിട്ടുന്ന സൈറ്റ് വഴിമാത്രം സെര്‍ച്ച് ചെയ്യണം. എല്ലാ ബാങ്കുകളുടെയും സൈറ്റുകളുമായി സാമ്യമുള്ള വ്യാജ സൈറ്റുകള്‍ സൈബര്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതുവഴി കയറുകയും അതിലെ നിര്‍ദ്ദേശങ്ങല്‍ അനുസരിക്കുകയും ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട് കാലിയാകുമെന്ന് ഓര്‍മ്മവേണം.


രോഗങ്ങളുടെ ലക്ഷണം അതിന്റെ മരുന്നുകള്‍ എന്നിവ ഗൂഗിളിലൂടെ സെര്‍ച്ചു ചെയ്യരുത്. അത് മിക്കവാറും കടുത്ത മനോവിഷമത്തിലാകും എത്തിക്കുക, സാധാരണ മനുഷ്യര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം മഹാരോഗലക്ഷണങ്ങളായി അവതരിപ്പിക്കപ്പെടും. മരുന്നുകളുടെ വിവരങ്ങള്‍ ഒരു അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍ വഴി അറിയാന്‍ ശ്രമിക്കുക.


ഓരോ ആവശ്യത്തിനായുള്ള ആപ്പുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് എടുക്കരുത് അത് നിങ്ങള്‍ക്ക് പ്‌ളേ സ്റ്റോറില്‍നിന്നും കിട്ടുമോ എന്ന് നോക്കുക. തട്ടിപ്പുകള്‍ സെര്‍ച്ച് ചെയ്ത് അപകടരഹിതമായവയെ ആണ് പ്‌ളേസ്റ്റോറില്‍ ഉള്‍പ്പെടുത്താറ്. ഫോണ്‍ ചോര്‍ത്തുന്ന പ്രോഗ്രാമുകളും വൈറസുകളും ഇത്തരം ആപ്പുകളില്‍കൂടിയാണ് കൂടുതലും എത്താറ്.
ഒരാളെ എങ്ങനെ കൊലപ്പെടുത്താമെന്നും ഒരു ബോംബ് എങ്ങനെയുണ്ടാക്കാമെന്നും മറ്റും അന്വേഷിക്കാതിരിക്കുക, വെറും കൗതുകത്തിനുപോലും ഇത്തരം പരിശോധനകളില്‍ ഏര്‍പ്പെടരുത്. ഇത്തരം സെര്‍ച്ചുകള്‍ നിങ്ങളെ കുടുക്കാനിടയാക്കും. അതുപോലെ തന്നെയാണ് രാഷ്ട്രത്തലവന്മാരുടെയും വിവിഐപികളുടെയും രഹസ്യവിവരങ്ങളും താമസസ്ഥലും സുരക്ഷയും സംബന്ധിച്ച സെര്‍ച്ചുകളും അപകടകരമാണ്.

കുട്ടികളുടെ നഗ്നത സംബന്ധിച്ച സെര്‍ച്ചുകളും അപകടത്തിലാക്കും. ഏതുകാര്യത്തിനായാലും അത് നിയമ വിരുദ്ധമാണ്.
ഓണ്‍ ലൈന്‍ ട്രേഡിംങ്, ഓഹരി വിപണി രീതി എന്നിവ അംഗീകൃത ബ്രോക്കര്‍മാരുടെ ഉറപ്പുള്ള സൈറ്റുകള്‍ വഴിമാത്രം സെര്‍ച്ചുചെയ്യുക. പൊതുവേ സെര്‍ച്ച് ചെയ്താല്‍ വ്യാജ നിക്ഷേപ കമ്പനികളും തട്ടിപ്പുകാരും ചൂഷണത്തിനിരയാക്കും.
പ്രസവമെടുക്കുന്നത് എങ്ങനെ പോലുള്ളവ അപകടകരമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചേക്കാം. അപകടകരമായ കാര്യങ്ങള്‍ ഏവ,ഭൂമിയിലെ ഏറ്റവും അപകടകാരിയായ ജീവി ഏത് എന്നതരത്തിലെ സെര്‍ച്ചുകള്‍ അപകടത്തിലെത്തിക്കും. മയക്കുമരുന്നുകളെപ്പറ്റിയുള്ള അന്വേഷണവും നിര്‍മ്മാണ രീതി സംബന്ധിച്ച വിവരം തേടലും കൗതുകത്തിനുപോലും പാടില്ല. ഏതെങ്കിലും പ്രോഡക്ടിന്റെ കസ്റ്റമര്‍കെയര്‍ നമ്പര്‍ ഗൂഗിളില്‍ തേടരുത് അതും നിങ്ങളെ വ്യാജന്മാരുടെ കൈകളില്‍എത്തിക്കും.