പുത്തന്‍ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് അജിത്ത്

Advertisement

അടക്കം എല്ലാ ചിത്രങ്ങളിലും താരത്തിന്റെ ലുക്കില്‍ മാറ്റം ഉണ്ടായിരുന്നില്ല. എന്നാല്‍, ലുക്കില്‍ മാറ്റം വരുത്തി ആരാധകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് അജിത്.
അജിത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ഗുഡ് ബാഡ് അഗ്ലി’. ആദിക് രവിചന്ദ്രന്‍ ഒരുക്കുന്ന ചിത്രം ഒരു പക്കാ സ്റ്റെലിഷ് ഗ്യാങ്സ്റ്റര്‍ ചിത്രമായിട്ടാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം അവസാനിച്ചെന്ന് അറിയിച്ച് സംവിധായകന്‍ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മെലിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലുള്ള അജിത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്.’എനിക്ക് ഈ അവസരം തന്നതിന് അജിത് സാറിന് നന്ദി. എന്റെ ആഗ്രഹം സഫലമായി. ഈ യാത്ര വളരെ മനോഹരമായിരുന്നു’, എന്നാണ് അജിത്തിനൊപ്പമുള്ള ചിത്രവും വീഡിയോയും പങ്കുവെച്ച് ആധിക് എക്‌സില്‍ കുറിച്ചത്.

ശരീര ഭാരം കുറച്ച് 30 കാരനെ പോലെ തോന്നിക്കുന്ന അജിത്തിനെയാണ് ചിത്രങ്ങളില്‍ കാണാനാവുക. ‘തല’യുടെ പുതിയ ചിത്രം ബോക്‌സോഫിസ് ഹിറ്റെന്ന് ഇപ്പോള്‍ തന്നെ ആരാധകര്‍ ഉറപ്പിച്ചു കഴിഞ്ഞ മട്ടിലാണ് കമന്റുകള്‍.

അതേസമയം, പുതിയ ചിത്രത്തില്‍ അജിത് മൂന്ന് ലുക്കിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുനില്‍, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.