12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ദ്രന്‍സ് തമിഴിലേക്ക്

Advertisement

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ദ്രന്‍സ് തമിഴിലേക്ക്. സൂര്യയുടെ 45-ാം ചിത്രം ‘സൂര്യ 45’ല്‍ പ്രധാന വേഷങ്ങളില്‍ എത്തുകയാണ് മലയാളി താരങ്ങളായ ഇന്ദ്രന്‍സും സ്വാസികയും. തൃഷയാണ് ചിത്രത്തിലെ നായിക. ആര്‍.ജെ.ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സായി അഭയങ്കര്‍ സംഗീതമൊരുക്കുന്നു.

അരുവി, തീരന്‍ അധികാരം ഒണ്‍ട്ര്, കൈതി, സുല്‍ത്താന്‍, ഒകെ ഒരു ജീവിതം തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്ചേഴ്സാണ് ‘സൂര്യ 45’ നിര്‍മിക്കുന്നത്. ജി.കെ.വിഷ്ണു ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ‘സൂര്യ 45’ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആക്ഷന്‍ എന്റര്‍ടൈനര്‍ എന്നതിലുപരി ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ‘സൂര്യ 45’. 2025ന്റെ രണ്ടാം പകുതിയില്‍ ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here