ഉണ്ണി മുകുന്ദന്‍ നായകാനായി എത്തുന്ന മാര്‍ക്കോ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറാണ് ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തത്. ഡിസംബര്‍ 20നാണ് ചിത്രം തിയറ്ററിലെത്തുന്നത്.
‘ എറെ നാളായി പരിചയമുള്ള എന്റെ പ്രിയ സുഹൃത്ത് ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ‘മാര്‍ക്കോ’. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ഈ ചിത്രത്തിന് വലിയ വിജയം ആശംസിക്കുന്നു’- ടിക്കറ്റ് ബുക്കിങ് നിര്‍വഹിച്ചുകൊണ്ട് ഷംസീര്‍ പറഞ്ഞു. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.
ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് എത്തുന്നത്. 30 കോടി ബജറ്റില്‍ 100 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തില്‍ 60 ദിവസവും ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിച്ചത്. ഫുള്‍ പാക്കഡ് ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന് സ്റ്റണ്ട് രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിംഗ്‌സണ്‍ ആണ്.