മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായമണിയുന്ന ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ബറോസിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ രാവിലെ 10 മുതല്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ക്രിസ്മസ് ദിനത്തിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. 2024 ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയുടെ പട്ടികയില്‍ ബറോസിന് മുന്നിലെത്താന്‍ സാധിക്കുമോയെന്ന് കാത്തിരുന്നു കാണേണ്ടിവരും. നിലവില്‍ മമ്മൂട്ടി ചിത്രമായ ടര്‍ബോയാണ് ആദ്യ ദിന കളക്ഷനില്‍ ഒന്നാം സ്ഥാനത്ത്. 6.15 ആണ് ടര്‍ബോയുടെ കളക്ഷന്‍.