ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരായ പരാതി; ഇതാണ് യാഥാർത്ഥ്യം, പ്രതികരിച്ച് നടി ഗൗരി ഉണ്ണിമായ

Advertisement

നടന്മാരായ ബിജു സോപനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരെ പരാതി നൽകിയത് താനല്ലെന്ന് വ്യക്തമാക്കി നടി ഗൗരി ഉണ്ണിമായ. വാർത്ത പുറത്തുവന്നതിനു പിന്നാലെ പരാതി നൽകിയ നടി ​ഗൗരിയാണ് എന്ന തരത്തിൽ പ്രചരണമുണ്ടായിരുന്നു. പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെ ​ഗൗരി അത് തള്ളിക്കൊണ്ട് രം​ഗത്തെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ഗൗരിയുടെ പ്രതികരണം. അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്നും താന്‍ അല്ല ആ നടിയെന്നുമാണ് ഗൗരി പറയുന്നത്.

‘എല്ലാ വ്യുവേഴ്‌സിനോടും, ദയവായി അനാവശ്യ വിവാദം ഒഴിവാക്കൂ. ഇനി ഇതിന്റെ താഴെ കമന്റ് ഇട്ട് വേറെ ഒരു പ്രശ്‌നം സൃഷ്ടിക്കരുത് എന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു.’ എന്നു പറഞ്ഞാണ് ഗൗരി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
“‘ഇന്നലെ മുതല്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് എനിക്ക് പലയിടത്തു നിന്നും കോളുകളും, എനിക്കെതിരെ വെറുപ്പ് പ്രചരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എനിക്ക് ഇതുമായൊന്നും യാതൊരു ബന്ധവുമില്ല. പലരും എന്നോട് ചോദിച്ചു, എന്തുകൊണ്ടാണ് എപ്പിസോഡുകളില്‍ കാണാത്തത് എന്ന്. ഞാന്‍ ഷിംല വരെ ട്രിപ്പ് പോയതായിരുന്നു. 20 ന് തിരികെ എത്തിയതേയുള്ളൂ. പിന്നാലെ റീ ജോയിന്‍ ചെയ്യുകയും ചെയ്തു. 24 വരെയുള്ള എപ്പിഡോസുകളുടെ ഭാഗവുമാണ്. അതിനാലാണ് എന്നെ കാണാതിരുന്നത്. ഇനി ടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡുകളില്‍ ഞാന്‍ ഉറപ്പായും ഉണ്ടാകും.” ഗൗരി പറയുന്നു.