ദൃശ്യം-3 ഒരുങ്ങുന്നു…സൂചന പങ്കുവച്ച് മോഹൻലാൽ

Advertisement

മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ സിനിമകളിൽ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നതായുള്ള സൂചന പങ്കുവച്ച് മോഹൻലാൽ. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന തരത്തിൽ പലപ്പോഴും വാർത്തകൾ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ സംവിധായകനായ ജീത്തു ജോസഫ് അതിനെയെല്ലാം നിഷേധിച്ചിരുന്നു. ഇപ്പോഴിതാ ദൃശ്യം മൂന്നാം ഭാഗത്തിനെപ്പറ്റിയുള്ള അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.

മോഹൻാലാലിന്റെ വാക്കുകൾ

‘ഷൂട്ട് ചെയ്യുന്നതിന് അഞ്ച് വര്‍ഷം മുൻപെ സംവിധായകന്‍റെ കയ്യിലുള്ള തിരക്കഥയായിരുന്നു ദൃശ്യം. ഒരുപാട് പേരോട് തിരക്കഥ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പക്ഷേ അവര്‍ക്ക് ഈ സിനിമ ബോധ്യപ്പെട്ടില്ല. ആന്‍റണിയാണ് എന്നോട് പറഞ്ഞത് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട് കേള്‍ക്കാമോ എന്ന്. തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിശ്വസനീയമായ ഒന്നായിരുന്നു അത്. കുടുംബത്തിന് വേണ്ടി നില്‍ക്കുന്ന ഒരാള്‍ എന്നതായിരുന്നു ആ ചിത്രത്തില്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാക്കിയ ഘടകം. ആറു വര്‍ഷത്തിന് ശേഷം ദൃശ്യം 2 പ്ലാന്‍ ചെയ്യുമ്പോഴാണ് കോവിഡ് വന്നത്. പക്ഷേ അത് മലയാളം ഇന്‍ഡസ്ട്രിക്ക് ഗുണമായി. കാരണം ലോകമെമ്പാടുമുള്ളവര്‍ ചിത്രം കണ്ടു. അടുത്തിടെ ഗുജറാത്തില്‍ ചിത്രീകരണം നടക്കുമ്പോള്‍ അവിടത്തുകാരായ നിരവധിപേര്‍ ദൃശ്യം കാരണം എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു. ദൃശ്യം 2ന് ശേഷം മറ്റു ഭാഷയിലെ പ്രേക്ഷകർ കൂടുതല്‍ മലയാളം സിനിമകള്‍ കാണാന്‍ തുടങ്ങി. മലയാളത്തിന് ഒരു പാന്‍ ഇന്ത്യന്‍ റീച്ച് കൊണ്ടുവന്ന സിനിമയാണ് അത്. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍,’ മോഹൻലാൽ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here