തമിഴ് നടന്‍ ജയം രവി തന്റെ പേര് മാറ്റി

Advertisement

ചെന്നൈ: തമിഴ് നടന്‍ ജയം രവി പേര് മാറ്റി. ഇനി മുതല്‍ ‘രവി മോഹന്‍’ എന്നായിരിക്കും തന്റെ പേരെന്നു താരം എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ആരാധകര്‍ക്ക് രവി എന്നു വിളിക്കാം. തന്റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന പുതിയ അധ്യായത്തിനു തുടക്കമാണിതെന്നു കുറിപ്പില്‍ വ്യക്തമാക്കുന്നു. തമിഴ് സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരം രണ്ട് പതിറ്റാണ്ടിനു ശേഷമാണ് പേരു മാറ്റുന്നത്.
നായകനായി അരങ്ങേറിയ ‘ജയം’ എന്ന സിനിമയുടെ വിജയത്തിനു ശേഷമാണ് താരം ജയം രവി എന്നറിയപ്പെടാന്‍ തുടങ്ങിയത്. ആരാധകര്‍ക്ക് പുതുവത്സര, പൊങ്കല്‍ ആശംസകള്‍ നേര്‍ന്നാണ് പേര് മാറ്റം പ്രഖ്യാപിച്ചത്. പൊങ്കല്‍ റിലീസായി എത്തുന്ന കാതലിക്ക നേരമില്ലൈ എന്ന ചിത്രത്തിന്റെ റിലീസ് നാളെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here