ജാസ്മിൻ ഷായുടെ ആശയങ്ങളാണ് തന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ചതെന്ന് നടി പത്മപ്രിയ. ജീവിതപങ്കാളി ഫിസിക്കലി ഹോട്ട് ആണ് എന്നതിനൊപ്പം സ്വാർഥ താല്പര്യങ്ങളൊന്നുമില്ലാത്ത ഒരു രാഷ്ട്രീയക്കാരനാണ്. ജാസ്മിന്‍ ഷാ സജീവ രാഷ്ട്രീയത്തിലേക്ക് തിരിയുമെന്ന ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇരുവരും ഒരേ കാഴ്ചപ്പാടുള്ളവരാണെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയം തന്നെ സ്വാധീനിക്കില്ല എന്നും പത്മപ്രിയ ദ് വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പത്മപ്രിയയുടെ പങ്കാളി ജാസ്മിൻ ഷാ ആം ആദ്മി പാർട്ടിയുടെ സജീവനേതാവും ഡൽഹി മോഡൽ എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.
പത്മപ്രിയയുടെ വാക്കുകൾ: ജാസ്മിനെ കണ്ട അന്നു തന്നെ മനസ്സില്‍ ഞാന്‍ വിവാഹം ചെയ്തു കഴിഞ്ഞു. പക്ഷേ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിനു പോലും അറിയില്ലായിരുന്നു. മറ്റൊരു മനുഷ്യനെ ദ്രോഹിക്കുന്ന ഒന്നും ഇദ്ദേഹം ചെയ്യില്ലെന്ന് മാത്രം എനിക്ക് അറിയാമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും മിഡില്‍ ക്ലാസ് വാല്യൂ ഉള്ളവരാണ്.
ഒരു പങ്കാളി എന്നതിലപ്പുറം ജാസ്മിന്റെ നിലപാടുകളിൽ ഞാൻ ഇടപെടാറില്ല. ഞാൻ ഒരു സജീവ രാഷ്ട്രീപ്രവർത്തക അല്ല. ജാസ്മിൻ ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നത് എന്നെ ഒരു വിധത്തിലും ബാധിക്കില്ല. നാളെ എനിക്ക് കോൺഗ്രസിനോ മറ്റ് ഏതു സ്വതന്ത്ര സ്ഥാനാർഥികൾക്കോ വോട്ട് ചെയ്യാൻ കഴിയും. ആരോഗ്യകരമായ നല്ല ബന്ധത്തിന്റെ ഭംഗി അതാണ്. ഞങ്ങളിൽ പൊതുവായി ഉള്ളത് ഞങ്ങൾ വൈവിധ്യത്തിൽ വിശ്വസിക്കുന്നു, എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്നു, എല്ലാവരുടെയും അവകാശങ്ങളിൽ വിശ്വസിക്കുന്നു എന്നതാണ്. ജാസ്മിന്‍ തന്റെ അക്കാദമിക് ഡിഗ്രി ഉപയോഗിച്ച് കോര്‍പറേറ്റ് ലോകത്തായിരുന്നെങ്കില്‍ വളരെ വലിയ ശമ്പളവും ആഡംബര ജീവിതവും ലഭിച്ചേനെ. പക്ഷേ, ഇത് അദ്ദേഹത്തിന്റെ ചോയ്‌സാണ്. ആ മൂല്യമാണ് എന്നെ അദ്ദേഹത്തോട് ചേര്‍ത്തു നിര്‍ത്തുന്നത്.
അദ്ദേഹത്തെ ആദ്യമായി കണ്ട ദിവസം തന്നെ ഞാൻ അദ്ദേഹത്തെ മനസ്സാ വരിച്ചിരുന്നു. അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പോകുമെന്ന് എനിക്കോ അദ്ദേഹത്തിനു പോലുമോ ഒരു ധാരണയും ഇല്ലായിരുന്നു. അദ്ദേഹം ഒരിക്കലും മറ്റൊരു മനുഷ്യനെ ദ്രോഹിക്കുന്ന ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു.ആ മൂല്യങ്ങളാണ് എന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത്. ഞങ്ങൾ രണ്ടും മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നു വന്നവരാണ്. അതുകൊണ്ട് മിഡിൽ ക്ലാസിന്റെ പ്രശ്നങ്ങൾ മനസിലാകും. അതാണ് എന്നെ അദ്ദേഹവുമായി ബന്ധിപ്പിക്കുന്നത്. അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകം ഡൽഹി മോഡൽ വാങ്ങാൻ ഞാൻ എല്ലാവരെയും പ്രേരിപ്പിക്കും.
കാരണം അദ്ദേഹത്തിന്റെ എഴുത്തിന്റെ യാത്രയുടെ തുടക്കം മുതൽ ഞാൻ ഒപ്പമുണ്ട്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ യാത്ര ഞാൻ കണ്ടിട്ടുണ്ട്. ഞാനും അതിൽ പങ്കാളിയായിട്ടുണ്ട്. സർക്കാർ കൊണ്ടുവന്ന നിരവധി നയ മാറ്റങ്ങളിൽ അദ്ദേഹം സജീവമായി പങ്കാളിയായിട്ടുണ്ട്. പൊതുജനത്തിന് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് ജാസ്മിന്‍ രാഷ്രീയത്തിലേക്ക് ഇറങ്ങിയത്. എന്റെ പങ്കാളി ഫിസിക്കലി ഹോട്ട് ആണെന്നതിനൊപ്പം അദ്ദേഹത്തിന്റെ ആശയങ്ങളും എന്നെ ഒരുപാട് ആകര്‍ഷിച്ചു.
എന്റേത് ഒരു കലാഹൃദയമാണ്. രാഷ്ട്രീയത്തിന് അതല്ല വേണ്ടത്. എന്നാല്‍ ഞാൻ ഒരിക്കലും രാഷ്ട്രീയത്തിേേലക്ക് വരില്ല എന്നൊന്നും പറയില്ല. ഒരിക്കലും വിവാഹം ചെയ്യില്ല എന്നു പറഞ്ഞ ഞാന്‍ വിവാഹം ചെയ്തു. ഒരിക്കലും സിനിമാ രംഗത്തേക്ക് വരില്ലെന്നു പറഞ്ഞ ഞാന്‍ സിനിമയിലേക്ക് വന്നു. ഒരിക്കലും സിനിമയിലേക്ക് തിരിച്ചു വരില്ലെന്ന് പറഞ്ഞിട്ടും തിരിച്ചു വന്നു. ജീവിതം എന്താണ് എനിക്ക് വേണ്ടി കാത്തു വച്ചിരിക്കുന്നതെന്ന് അറിയില്ല. എന്തു ചെയ്താലും ഞാന്‍ എന്റെ ഹൃദയം മുഴുവനായി അതിലേക്ക് അർപ്പിക്കും.