‘ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്ക്‌ ആവില്ല മക്കളെ…’ ഒരു കാലത്ത് മലയാളി പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റു വാങ്ങിയ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന്

Advertisement

കൊച്ചി : ഒരു കാലത്ത് മലയാളി പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റു വാങ്ങിയ ഒരു വടക്കന്‍ വീരഗാഥ എന്ന മമ്മൂട്ടി ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ റീ റിലീസ് അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയായാണ്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റീറിലീസ് ടീസർ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. 4 k ദൃശ്യമികവിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദഭംഗിയിലുമാണ് പുതിയ പതിപ്പ് എത്തുന്നത്. എസ് ക്യൂബ് ഫിലിംസാണ് പുത്തന്‍ സാങ്കേതികവിദ്യകള്‍ ചേര്‍ത്തൊരുക്കി പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്‍ നിര്‍മിച്ച ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരയായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ രാമചന്ദ്രന്‍ ബാബു ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിനായി ബോംബെ രവിയായിരുന്നു സംഗീത സംവിധാനം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here