മാര്‍ക്കോയുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യിലെ ആദ്യവീഡിയോ ഗാനം പുറത്തിറങ്ങി. ‘മനമേ ആലോലം’ എന്ന ഗാനം കപില്‍ കപിലനും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് സാം സിഎസ് ആണ്. ഫെബ്രുവരി 21ന് ചിത്രം തിയറ്ററുകളിലെത്തും. നിഖില വിമല്‍ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ഐവിഎഫ് സ്‌പെഷ്യലിസ്റ്റിന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ സ്ക്രീനിലെത്തുന്നത്. ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ കണ്ടെത്തുന്ന വഴികളുമാണ് ചിത്രത്തിലുള്ളത്.കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ആര്‍ഡിഎക്സിന് ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
സ്‌കന്ദാ സിനിമാസും കിങ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സജീവ് സോമന്‍, സുനില്‍ ജയിന്‍, പ്രക്ഷാലി ജെയിന്‍ എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതില്‍ അണിനിരക്കുന്നു.