എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു… അക്കൗണ്ടില്‍ നിന്ന് വരുന്ന പോസ്റ്റുകള്‍ തന്റേതല്ലെന്ന് നടി തൃഷ

Advertisement

നടി തൃഷ കൃഷ്ണന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് അക്കൗണ്ട് ഹാക്ക് ആയ വിവരം ഇന്‍സ്റ്റഗ്രം സ്റ്റോറി വഴി പുറത്തുവിട്ടത്. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ അക്കൗണ്ടില്‍ നിന്ന് വരുന്ന പോസ്റ്റുകള്‍ തന്റേതല്ലെന്നും നടി പങ്കുവച്ച സ്റ്റോറില്‍ കുറിച്ചു. അതേസമയം താരത്തിന്റെ ഹാക്ക് ആയ അക്കൗണ്ടില്‍ ക്രിപ്റ്റോകറന്‍സിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തു. തൃഷയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമായല്ല. 2017 ല്‍, ജല്ലിക്കട്ട് വിവാദത്തില്‍ പെറ്റയെ പിന്തുണച്ചുവെന്ന് ആരോപിച്ച് അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
അജിത് കുമാര്‍ നായകനായി എത്തിയ വിടാമുയര്‍ച്ചിയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. വിടാമുയര്‍ച്ചിയില്‍ കയല്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. പൂര്‍ണ്ണമായും അസര്‍ബൈജാനില്‍ ഷൂട്ട് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here