റിയാലിറ്റി ഷോ താരം ഡോ. റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹ കാര്യത്തിൽ വ്യക്തത വരുത്തി റോബിന്‍

Advertisement

റിയാലിറ്റി ഷോ താരം ഡോ. റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹ കാര്യത്തിൽ വ്യക്തത വരുത്തി റോബിന്‍. . മലയാളം റിയാലിറ്റി ഷോയിലൂടെയാണ് ഡോ. റോബിന്‍ ശ്രദ്ധേയനായത്. താന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നുമുള്ള വിവരം റോബിന്‍ പുറത്തുവിട്ടതോടെ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. എന്നാണ് വിവാഹം എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളായി. ഈ മാസം 16ന്  ഗുരുവായൂരമ്പലത്തില്‍ വച്ചാണ് വിവാഹം എന്നാണ് റോബിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഹൽദി ചടങ്ങുകളോടെ ആയിരുന്നു ആഘോഷങ്ങൾക്ക് തുടക്കം. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മാത്രമല്ല വിവാഹച്ചടങ്ങളുകളും ആഘോഷങ്ങളും തനിക്ക് തന്നെ സര്‍പ്രൈസ് ആണ്, അതെല്ലാം മറ്റുള്ളവരാണ് പ്ലാന്‍ ചെയ്തിരുക്കുന്നത് എന്നാണ് റോബിന്‍ പ്രതികരിച്ചിരുക്കുന്നത്.
റോബിന്റെ അഭിമുഖം എടുക്കാനായി അവതാരകയുടെ റോളിലെത്തിയ ആളാണ് ആരതി. ഇപ്പോഴിതാ ഇരുവരും ജീവിതത്തില്‍ ഒന്നിക്കുന്നു. ഇവരുടെ വിവാഹച്ചടങ്ങുകള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതാണ്. ഹണിമൂണാകട്ടെ വര്‍ഷങ്ങള്‍ നീണ്ടതും. രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഹണിമൂണാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് റോബിൻ നേരത്തെ പറഞ്ഞിരുന്നു. 

Advertisement