ലൂസിഫറിന് ശേഷം എംപുരാന്‍ മാര്‍ച്ച് 27 ന് വെള്ളിത്തിരയിലേക്ക് എത്താനിരിക്കെ സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടെന്ന സൂചന മോഹന്‍ലാല്‍ നൽകുന്നു. എംപുരാനിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിരീസില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി അഥവാ ഖുറേറി അബ്രഹാം എന്ന കഥാപാത്രത്തെ വെളിപ്പെടുത്തിക്കൊണ്ടാണ് മോഹൻലാൽ സുപ്രധാന സൂചനകള്‍ നല്‍കുന്നത്.
ഖുറേഷി അബ്രാമിന്റെ ലോകത്തെ കുറിച്ചാണ് എംപുരാന്‍ പറയുന്നത്. ഖുറേഷി അബ്രഹാം തനിക്ക് മുന്നിലെത്തുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കും എന്നാണ് എംപുരാന്റെ ഇതിവൃത്തം. സ്റ്റീഫന്‍ നെടുമ്പുള്ളി അഥവാ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ മുഴുവന്‍ കഥ മൂന്നാം ഭാഗത്തില്‍ ഉണ്ടാകുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.